Tuesday, November 16, 2010

വേരിറക്കാനാവാതെ.....

കൂർത്ത കല്ലുകൾ!
ആഴമേറാൻ വിധം മുനകളും.
ഉണങ്ങാനേറെക്കാലം വേണ്ടും
വിധമാകാം മുറിവുകൾ!
വിഫലമാണെങ്കിലും
ഇറുക്കെപ്പീടീച്ചീരിക്കയാണൂ
വേരുകൾ
കൊല്ലിയാണൂ
വേരിറക്കാൻ വയ്യാതാകാം
അരികിലൂടൊരു നീരനക്കമുണ്ടെങ്കിലും
ഊഷരമീക്കരിങ്കല്ലുകൾക്കീടയിൽ
വേരൊട്ടമെങ്ങിനെ?

വളഞ്ഞും പിണാഞ്ഞും
മണ്ണീന്റെയിറ്റു
നനവുതേടീയും
മണം തേടിയും
നേർത്തയീ വേരുകൾ
പൊരുതുകയാണു
മരമായ്‌ പൂത്തൂലയാൻ
ഹരിതച്ചോലയായ്‌
വേവുന്ന മണ്ണീനും
പൊള്ളുന്ന നെഞ്ചിനും
കുളിരേകാൻ....
മണ്ണും മരവും
സഹയാത്രികരാക്കുന്ന
സുമനസ്സുകൾക്ക്‌
ഒരു കുലസുഗന്ധപുഷ്പമെങ്കിലും
നൽകാൻ
പൊരുതുകയാണു ഞാൻ.

No comments:

Post a Comment