രാവുകൾ അടച്ചപ്പോൾ
രാവഴിയിലേക്കുള്ള
കവാടം
അടച്ചപ്പോൾ
കെട്ടുപോയത്
നെഞ്ചിലെ മണ്‍ചിരാത് .
കുടമുല്ല ഗന്ധം
നക്ഷത്രച്ചിരിത്തിളക്കം
കാറ്റിൻ കുസൃതി
നിലാപ്പാൽക്കടൽ
കെട്ടുപൊയത്
എഴുത്തിൻ നിലവിളക്ക് .
പകലിൻ കലമ്പലുകൾ
വെറുപ്പിൻ നീറ്റലുകൾ
മടുപ്പിൻ മുറിവുകൾ
ഒഴിയാവേദനകൾ
അരിഞ്ഞുതള്ളിയത്
രക്ഷയുടെ മുളങ്കാടുകൾ.
ഇടിവെട്ടിപ്പിളർന്ന പ്രജ്ഞ
പൊള്ളിയമർ,ന്നതിൻ
പാടുകളിലേക്കൊരു
തീർത്ഥകണമിറ്റുവീണു
ഇരുൾക്കിളി കവാടത്തിൽ കേണുറങ്ങി.....
കുടമുല്ല ഗന്ധം
ReplyDeleteനക്ഷത്രച്ചിരിത്തിളക്കം
കാറ്റിൻ കുസൃതി
നിലാപ്പാൽക്കടൽ
കെട്ടുപൊയത്
എഴുത്തിൻ നിലവിളക്ക് .
എഴുത്തിൻ നിലവിളക്ക് കെട്ടുപോയിട്ടില്ല.
ആര്‍ദ്രാ, നെഞ്ചിലെ ചെരാതും കെട്ടുപോയിട്ടില്ല അതിനു തെളിവാണല്ലോ ഈ കവിത
ReplyDelete