Friday, May 10, 2013


പരാജിതൻ 

ജീവിതക്കഷായം 
കണ്ണടച്ചുപിടിച്ച് 
കയ്പ്പും ചവർപ്പും 
ഒറ്റയിറക്കിനു കുടിച്ചു 
തീർക്കുവോൻ.


കണ്ണിന്നുള്ളിലേക്കൊരു 
കൂരമ്പുതറച്ച് 
വെളിച്ചം കെട്ടുപോയവൻ.

നെഞ്ചുതകർക്കുമ്പൊഴും 
ആർത്തനാദത്തെ 
തൊണ്ടയിലൂടെ  വിഴുങ്ങി 
ആമാശയത്തിലെത്തിക്കുവോൻ.

ചരിത്രക്കടലിലേക്കു 
ലയിക്കാത്ത നദിയായ് 
വറ്റിത്തീരുന്നവൻ ......

പിന്നെയും എഴുന്നേറ്റു
നടക്കുന്നവൻ .........

 

3 comments:

  1. പിന്നെയും എഴുന്നേറ്റു നടക്കുന്നവൻ വിജയിയായി തിരിച്ചുവരും

    ReplyDelete
  2. മനുഷ്യനും മനുഷ്യനല്ലാത്ത ജന്മവും അതങ്ങനെയാണ് ജന്മം ഭൂമിയിലേക്ക്‌ തന്നെ വീഴുമ്പോഴും കഷായം കുടിക്കുമ്പോഴും വീഴുമ്പോഴും തിരിച്ചു നടക്കാൻ പഠിച്ചു തിരിച്ചു വരും വീണ്ടും വീഴാൻ
    കാരണം സ്വര്ഗം ഇവിടെ തന്നെ നരകവും പോകാൻ വേറൊരുടവും ഇല്ല
    മനോഹര സത്യം

    ReplyDelete
  3. ആര്‍ദ്ര,നല്ല ആശയം നല്ല കവിത

    ഇനിയും ഇനിയും എഴുതൂ.

    ReplyDelete