Tuesday, April 9, 2013

അനിർവചനീയം

അതീന്ദ്രിയ  വിളികൾ
സജീവമാകവേ

ഏതു  നാഡീസന്ദേശങ്ങൾ
ഹൃദയകവാടം  തൊടുന്നു?

 എത്ര  തടുത്താലും
 പിന്നെയുമണയാൻ  കൊതിക്കവേ

ഏതോ മുജ്ജന്മത്തിൻ  സ്പർശം
ചന്ദനലേപനമാവുന്നു....

ബന്ധങ്ങളുടെ  രസതന്ത്രം
അതിശയകരം , അനിർവചനീയം.

No comments:

Post a Comment