ഉടൽരാഷ്ട്രീയം
ഉടലിന്റെ രാഷ്ട്രീയത്തിന്
വൻകരകളുടെ കരുത്തോ
കോട്ടകൊത്തളങ്ങളുടെ ഉറപ്പോ ഇല്ല.
ഉണ്ടാകും
മുടിക്കുത്തിനു പിടിച്ചാൽ
ഉയിർക്കുംവിധം കാരിരുമ്പിൻ കരുത്ത്.
ഓരോ കഠാരക്കുത്തിലും
ആർത്തുവിളിക്കുമ്പോഴും
അടരാക്കണ്ണുനീരിൻ ഉപ്പ്.
ഓരോ ചവിട്ടിയരക്കലിലും
ഞരങ്ങിപ്പിടയുമ്പോഴും
പിടയാവേദനതൻ പുളപ്പ്.
No comments:
Post a Comment