ശാന്തിമന്ത്രം
നൻമയുടെ ആകാശം
ഇപ്പോൾ കാറണിഞ്ഞത് .
ഒരു കണ്ണീർമുകിൽത്തുണ്ട്
ഭൂമി തേടുന്നു.
മണ്ണിൽ തിന്മകൾ
കൂണുപോൽ നിറയുന്നു!
അതിജീവനമന്ത്രം പോൽ
സ്വരഗംഗയുയിർക്കുന്നു.
കൃഷ്ണതുളസിക്കതിരുകളുടെ
പുണ്യം തളിർക്കുവാൻ
ശാന്തിമന്ത്രവുമായൊരു
ദൈവദൂതനവതരിക്കുന്നു.(29 -06 -2012)
No comments:
Post a Comment