Thursday, June 27, 2013

ആഴിയിലേക്ക്‌

ആഴിയിലേക്ക്‌ 

അലമാരിക്കിടയിൽ 
ഉറുമ്പിനും ചിതലിനും 
ഭക്ഷണമായി 
പൊടിപിടിച്ച് 
ജന്മങ്ങളോളം .....

വെറുമൊരു കൗതുകത്തിന് 
ഏതോ ഒരുവൻ 
വലിച്ചെടുത്തു.
അവന്റെ ഹൃദയം പിളർന്ന് 
വെള്ളിടിവാളായ് 
മലവെള്ളപ്പാച്ചിലായ് .....

ആ പ്രളയപ്പെയ്ത്തിൽ 
പുസ്തകജന്മത്തിന് 
നിത്യമോക്ഷമായ് 
ആഴിയിലേക്ക് 
അഗാധതയിലേക്ക്‌ .......
ആഴിയിലേക്ക്‌

അലമാരിക്കിടയിൽ
ഉറുമ്പിനും ചിതലിനും
ഭക്ഷണമായി
പൊടിപിടിച്ച്
ജന്മങ്ങളോളം .....

വെറുമൊരു കൗതുകത്തിന്
ഏതോ ഒരുവൻ
വലിച്ചെടുത്തു.
അവന്റെ ഹൃദയം പിളർന്ന്
വെള്ളിടിവാളായ്
മലവെള്ളപ്പാച്ചിലായ് .....

ആ പ്രളയപ്പെയ്ത്തിൽ
പുസ്തകജന്മത്തിന്
നിത്യമോക്ഷമായ്
ആഴിയിലേക്ക്
അഗാധതയിലേക്ക്‌ .......(2011)

6 comments:

  1. ആഴിയില്‍ അവസാനിക്കട്ടെ

    ReplyDelete
  2. എത്രയോ കവിതകള വെളിച്ചം കാണാതെ കീറി എരിയപ്പെട്ടിട്ടുണ്ടാവും ഡയറി താളുകളിൽ നെടുവീർപ്പിടുന്നുണ്ടാവും മനസ്സില് നിന്ന് അക്ഷരങ്ങളായി പകര്തപെടാനാവാതെ എത്ര എത്ര കവിതകള വായിക്കപെടാൻ വെമ്പുന്ന അക്ഷരങ്ങൾ

    ReplyDelete
  3. ഇടയ്ക്കൊക്കെ പുസ്തകം എടുത്തു നോക്കിയില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും. സാരമില്ല.അലമാറ ചിതലരിക്കാതിരിക്കട്ടെ

    ReplyDelete
  4. ആഴിയിലേക്ക് ഒരു ഹൃദയം എന്നൊരു കവിതയെഴുതിയാലോ.....

    ReplyDelete
  5. നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  6. ആര്‍ദ്ര, സ്നേഹ സമുദ്രത്തിലേക്ക് ഒഴുകുമ്പോള്‍ ഏതു മനസ്സിനും പുതു ജന്മമാകും...

    ReplyDelete