Sunday, June 23, 2013

Photo
Photo
ഇത് തളിപ്പറമ്പ മന്ന ജംഗ്ഷൻ .കൊമ്പുകൾ മുറിച്ചുമാറ്റപ്പെട്ട ഒരു ഗുൽമോഹർ മരം ....വേദനയോടെ, പ്രതിഷേധത്തോടെ,തടിയിൽനിന്നും പൂത്തിരിക്കുന്നു .രണ്ടാഴ്ച്ചയായി ഈ കാഴ്ച്ച കാണുന്നു.എവിടെയും കൊമ്പിൽനിന്നും ഗുൽമോഹർ പൂത്തു കാണുന്നില്ല...ചില്ലകളിൽ നിന്നല്ലാതെ !ഈ ചിത്രം പകർത്തിയത് എന്റെ പ്രിയ ശിഷ്യൻ ഷിനിൽ സി.പി.അപ്പോൾ തോന്നിയ ചില വരികൾ ..........

പൂക്കാതെ വയ്യ !!!!!!!!!!!!!!!

കൈ വെട്ടി
നൊന്തു കരഞ്ഞില്ല
തലയറുത്തു
ആര്ത്തലച്ചില്ല
പ്രാണനെ നെഞ്ചോടു ചേർത്തു
തേങ്ങിയപ്പോൾ
മുറിവുകളിലൂടെ
ശോണപ്പൂക്കൾ വിടർന്നു !!!!!
പൂക്കാതെ വയ്യ ....!
നീലവാനിലേക്ക്‌
പൂത്തുലയാതെ വയ്യ
മണ്ണിലേക്ക്
പൂമഴ പെയ്യതെ വയ്യ
വിത്തായ്
സുഷുപ്തിയിലാഴാതെ വയ്യ
പുനർജ്ജനിയാകാതെ വയ്യ !!!!!!

3 comments:

  1. സഖാവ് ഉയിര്തെഴുനെല്ക്കും ഒരു ഗുൽമോഹർ പോലെ എത്ര വെട്ടിയാലും
    കാരണം ശോണ രക്തം പൂത്തുലഞ്ഞേ പറ്റൂ നീലവാനിലേക്ക്

    ആശംസകൾ

    ReplyDelete
  2. priya suhrithe....kavikalkku mathrame manassu vayikkanariyoo...sariyalle....oru pazhaya sakhavayirunnu....athengine manassilayi....Byjuvinte onnurandu kavithakal vayichu...comment type cheythu...pakshe vannilla...samayakkuravundu....kavithakal nannayirikkunnu tto...aasamsakal....iniyum kanumallo...?

    ReplyDelete
  3. ആര്‍ദ്രാ,ഇനിയും വരും വസന്തം ചിരിച്ചുലഞ്ഞു, ഈ പൂമരവും ...

    ReplyDelete