Sunday, May 5, 2013

ഫ്രെണ്ട്  റിക്വെസ്റ്റ് 

"ത്രിച്ചംബരത്തെങ്ങാനും 
കണ്ട  പരിചയം..... ?"
ചൊല്ല് മാറി 
അപരിചിതരാണേവരും . 

കണ്ട മുഖങ്ങൾ  
കാണാ മുഖങ്ങൾ 
സുഹൃത്തും 
ശ്രേണീസുഹൃത്തുക്കളും. 

തിരക്കിന്റെ 
പെരുമഴപ്പെയ്ത്തിൽ 
മാറും ജീവിതശൈലിതൻ 
കരയിടിച്ചിലിനുമപ്പുറത്ത് 
നിതാന്തജന്മമായ് 
തേടും സൗഹൃദക്കടലിന്റെ 
അലറിയെത്തും  തിരക്കൈകൾ ........ 
അതിനോളം പകരംവെക്കാൻ 
ഏതു സോഷ്യൽസൈറ്റ് 
സുഹൃത്തെ .........?

നഷ്‌ടമായ സായാഹ്നക്കൂട്ടായ്മകൾ 
രാത്രിമൈതാനച്ചർച്ചകൾ 
അതിനു 'പവർ' വേണ്ട 
കണ്‍കഴപ്പുവേണ്ട 
ചതിക്കുഴിയിൽ  പതിക്കേണ്ട 
പകരം 
ടേസ്റ്റ് ,ഹോബീസ് ,
കരിയർ ,താവഴിബന്ധം 
തേടിയലഞ്ഞാൽ 
കിട്ടുമോ  പഴയ 
സൗഹൃദക്കുളിർമ ?!

ഇന്ന്,
മരത്തണലില്ല
പുഴയോരമില്ല 
പുഴതന്നെയില്ല!
ചെമ്പരത്തിവേലിയില്ല 
പേൻകൊല്ലും ഉച്ചനേരവുമില്ല!
മാറിമറിഞ്ഞപതിവുകൾ 
മാറാത്തതെന്തെങ്കിലും ......?

അന്നറിഞ്ഞ കരുതലും 
സ്നേഹവും ഇനിയെന്നുകിട്ടാൻ ..........?

3 comments:

  1. അന്നറിഞ്ഞ കരുതലും
    സ്നേഹവും ഇനിയെന്നുകിട്ടാൻ ..........?

    വളരെ ശരിയാണ്‌.

    ReplyDelete
  2. പൂന്തോട്ടങ്ങല്ക് അവധി കൊടുക്കാം സൈബര് മരത്തണലിൽ വിശ്രമിക്കാം, കാരണം മുഖം കാണാതെ കഴിക്കാല്ലോ പേരറിയാത്ത പരിചയങ്ങൾ മുഖം കാണാത്ത സൌഹൃദങ്ങൾ, ഏകാന്ത സമൂഹം ഇന്ന് ഒറ്റക്കല്ല കൂട്ടിനു ഒരായിരം കാതങ്ങൾക്കകലെ അങ്ങ് ചൊവ്വയിൽ അന്യഗൃഹ ജീവികൾ കാത്തിരിക്കുന്നു ഒരു കൂട്ടിനു ഒന്ന് മിണ്ടി പറയാൻ അടുത്തുള്ള അയല്കര ഞാൻ കതകടചോട്ടെ എന്റെ മുറിയെ ഞാൻ ചാരികൊട്ടെ, ആരെങ്കിലും അകത്തു വന്നാലോ. സുരക്ഷിതമായി ജീവിക്കുക എന്നുള്ളത് നമ്മുടെ അവകാശവും കടമയും ആകുമ്പോൾ അത് തരേണ്ട സമൂഹവും ഭരണവും അതിനു നമ്മൾ കാവൽ നിക്കേണ്ടി വരുമ്പോൾ നമുക്ക് നാം തന്നെ കാവല ഒറ്റപ്പെട്ടു കാത്തിരിക്കാം ഒരിത്തിരി സൌഹൃദത്തിനു shutdown സ്വിച്ച് നമ്മുടെ കായിൽ ഉള്ളിടത്തോളം അത് തന്നെ സേഫ്!!!
    സത്യം അപ്രിയ സത്യം സത്യമായി പറഞ്ഞു അത് മനോഹരമായി

    ReplyDelete
  3. അര്‍ദ്രാ,
    സമകാലിക ഭയാശങ്കകള്‍പറഞ്ഞു വയ്ക്കുന്നു..പ്രതീക്ഷകള്‍ സൂക്ഷിക്കാം

    ReplyDelete