സൌഗന്ധികപ്പൂവുകൾ
നീ എന്തിനാണ്
ഗൂഢമായ് ചിരിക്കുന്നത്
നിന്നിലേക്കുള്ള ദൂരം
കുറയ്ക്കുവാൻ
നിത്യബലിയാകാം
ക്രൂരതയരുതേ
എന്തിനാണിങ്ങനെ
മൗനിയാവുന്നത് ?
നിന്റെ മൊഴിമുത്തുകൾ
വാരിയെടുക്കാൻ
സദാ സന്നദ്ധയാകാം ...
ഉപേക്ഷയരുതേ
എന്തിനാണിനിയും
ഓടിയൊളിക്കുന്നത് ?
മായക്കണ്ണനായ്
ലീലകൾ കാട്ടുമ്പോൾ
രാധയാകാൻ കൊതിക്കുമിവളെ
കാണാതെ പോകരുതേ ...
ഇതൊക്കെയും സങ്കൽപ്പാരാമത്തിലെ
സൗഗന്ധികപ്പൂവുകൾ മാത്രം കണ്ണാ ....
ഓര്‍ത്തു..
ReplyDeleteകണ്ണനെപ്പറ്റി ഒരു കവിത കാണുമെന്ന്
അതെത്ര ശരിയായി!!
സൌഗന്ധികം മറുപടി പറയട്ടെ
ReplyDeleteസങ്കൽപ്പാരാമം സുഗന്ധം പരത്തട്ടെ
ReplyDeleteകൃഷ്ണാ നീയെന്നെയറിയില്ല......
ReplyDeleteകണ്ണനെ ഓർത്താൽ തന്നെ കവിത വിടരും...
ReplyDeleteസുഗന്ധം പരത്തും..നല്ല കവിത ..
This comment has been removed by the author.
ReplyDeleteമാനസ ലോലാ..
ReplyDeleteമരതക വർണ്ണാ..
നീയെവിടേയെൻ മായക്കണ്ണാ..?
നല്ല കവിത
ശുഭാശംസകൾ.....
ReplyDelete'' അറിയുന്നു , നിന്നെ ഞാന്‍ ഗോപികേ...''
കണ്ണനെ എല്ലാവ രും അറിയും,കണ്ണനും എല്ലാവ രെയും അറിയുന്നു അങ്ങനെയല്ലേ, ടീച്ചര്‍.