കണ് ഠ നാളം പിളരുമ്പോൾ
ഒരു മഞ്ഞുതുള്ളി
മണൽക്കരയിൽ
പൊള്ളിലയിച്ചു
അടയാളങ്ങളില്ലാതെ
നിശ് ശൂ ന്യമായ് ....
കാലമാം കടൽക്കരയിൽ.
ഒരു വിരഹക്കുയിലിൻ
കണ് ഠ നാളം പിളർന്നു
മൂകതയിൽ
ലയിച്ചു
സ്വരലയമില്ലാതെ
ശൂന്യമാം
ആകാശവിതാനത്തിൽ.
ഒരു മെയ് മാസപുഷ്പം
അടർന്നുവീണു
വരണ്ട മണ്ണിൽ വാടിക്കരിഞ്ഞു
നിറവിസ്മയമില്ലാതെ
പൊള്ളും
മരുഭൂമിയിൽ.
ഒരു കവിമനസ്സിൻ
ആത്മാവലഞ്ഞ്
കരിമേഘങ്ങളിലലിഞ്ഞു
ഭാരങ്ങളില്ലാതെ
മഴയായ്
നിന്റെ കുഞ്ഞു നെഞ്ചിലേക്ക് ..........
ഹായ് ഭാരമേതുമില്ല നെഞ്ചോടു ചേർത്ത് വക്കാൻ പറ്റിയ ഒരു കുഞ്ഞു കവിത ആശംസകൾ
ReplyDeletesanthoshamundu......nalla vakkukalkku.....
ReplyDeleteഅർത്ഥവത്തായ നല്ല കവിത
ReplyDeleteഅർത്ഥവത്തായ നല്ല കവിത
ReplyDeleteആര്‍ദ്രാ,
ReplyDeleteകരിമുകില്‍ അലിഞ്ഞു ,ഇളക്കുമേല്‍ വീണു ...ലയിക്കുന്നു...