Thursday, June 27, 2013

സ്വപ്നസഞ്ചാരിണി 

ഏതു വിരഹിണിക്കും 
കയറിയിറങ്ങാവുന്ന 
പുഷ്പകവിമാനമുണ്ട് .....
ഭാവനാവ്യോമയാനം.

ചുംബനത്തിനായ് 
ത്രസിച്ച ചുണ്ടുകളും 

കേട്ടിരിക്കാൻ 
കൊതിച്ച വാക്കുകളും 

ലയിച്ചുറങ്ങാൻ 
മോഹിച്ച രാവുകളും 

തമ്മിൽപ്പിരിയാതിരിക്കാൻ 
ആശിച്ച ജന്മങ്ങളും 

ഒക്കെയും നിങ്ങൾക്കു സ്വന്തം !
ടിക്കറ്റെടുത്താൽ  പക്ഷേ ...

ലേബൽ മാറും ,
ചിറകുകളൊടിയും ....

മോഹപ്പക്ഷി ചിറകൊടിഞ്ഞ് 
സങ്കടസമുദ്രത്തിൽ  താഴും.

നഷ്ടവസന്തങ്ങളുടെ 
കൂട്ടുകാരി ഒരു ടിക്കറ്റ് എടുക്കുകയാണ് .......

3 comments:

  1. നഷ്ടങ്ങൾ ലാഭങ്ങളായിത്തീരട്ടെ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വസന്തം വരുന്നതെയുള്ളു, കാത്തിരിക്കൂ.

    ReplyDelete