Thursday, June 27, 2013

കെടാനാളങ്ങൾ

കെടാനാളങ്ങൾ 

മോഹമാണെനിക്കു 
പുഴയിൽ നീരാടുവാൻ 
മുങ്ങാം കുഴിയിട്ട്  നിവർന്ന് 
വെള്ളം തേകിത്തേകി  നിന്നും 
കുളിരായ്  പൂത്തുലഞ്ഞും                                                                                                                                                            

ഓർമ്മകൾ മഞ്ഞുപോൽ 
മൂടിപ്പടരവേ 
നീ ചാരിയ തെങ്ങ് 
കടപുഴകിയതറിഞ്ഞു....
ഒളിക്കണ്ണിടങ്ങൾ 
അനാഥമാക്കപ്പെട്ടതും.
പകരം സ്വപ്നക്കൂടാരങ്ങൾ 
പലരുമുയർത്തിയതും....
പക്ഷേ,
ഇന്നും മോഹമാണെനിക്ക്‌ 
ആ തീരത്തണയുവാൻ 
ഓർമ്മകളുടെ ഒരു ചിരാതെങ്കിലും 
കെടാനാളമായില്ലാതിരിക്കുമോ?(05/06/2011)

4 comments:

  1. ചെറുമോഹങ്ങള്‍ പോലും സാധിതമല്ലേന്നോ?

    ReplyDelete
  2. പുഴവക്കുകൾ ഇടിഞ്ഞപ്പോൾ കുളിക്കടവുകൾ സുരക്ഷിതം അല്ലാതായി പുഴയും കുളിക്കുന്നവരും

    ReplyDelete
  3. കവിതവായിച്ച്‌ എനിക്കും മോഹം തോന്നിപ്പോയി

    ReplyDelete
  4. ആര്‍ദ്ര,
    സ്നേഹത്തിന്‍റെ ചിരാതുകള്‍ അണ യുന്നില്ലാ...

    ReplyDelete