Tuesday, May 7, 2013

നക്ഷത്രക്കണ്ണുകൾ  ചിരിതൂകുമോ?

നീതിയുടെ തുലാസ്സിൽ 
കള്ളക്കട്ടകൾ. 
കണ്ണുകൾ കെട്ടിയ 
കറുത്ത തുണിക്കിടയിൽ 
കാണാത്തുളകൾ. 

പാഞ്ചാലിയുടെ 
വിലാപം ചരിത്രമല്ലായിരുന്നു. 
നിത്യരോദനമായ് 
നിതാന്തമായ്  മുഴങ്ങുന്നിപ്പോഴും!
ധർമ്മിഷ് ഠർ  മൗനികളാവുന്നു ........!

മൃഗയാവിനോദമാം 
പുതുലോകത്തിൽ 
കൂർത്ത നഖങ്ങളും കോമ്പല്ലുകളുമായ് 
മൃഗമനുഷ്യരായ് 
കൊലവിളിക്കുന്നവർ.... !

വെളിച്ചമില്ലാതെ 
ഇരവിൽ പേടിപൂണ്ടുഴറുന്ന 
നാരീജന്മങ്ങൾ.... 
അറിവിൻ നിലാവുദിക്കുമോ ?
നക്ഷത്രക്കണ്ണുകൾ  ചിരിതൂകുമോ ?

6 comments:

  1. നക്ഷത്രക്കണ്ണുകൾ, നീലനയനങ്ങൾ ചിരിതൂകേണ്ടവതന്നെയാണ് - കണ്ണുനീർ പൊഴിക്കെണ്ടവയല്ല. എന്നാൽ, പുരാണകാലവും കടന്നു, ചരിത്രകാലവും കടന്നു, വർത്തമാനകാലത്തിൽ എത്തിയിട്ടും നക്ഷത്രക്കണ്ണുകൾ കണ്ണുനീർ പൊഴിച്ചുകൊണ്ടിരിക്കുന്നു... വിവേകബുദ്ധി ഉണ്ടെന്നു അഭിമാനിക്കുന്ന മനുഷ്യൻ ഇവിടെ വിവേകശൂന്യനായി മൃഗത്തെക്കാൾ താണ നിലവാരത്തിലേക്ക് പോകുന്നു! അപ്പോൾ, ഈ ചോദ്യം ഉത്തരം കിട്ടാതെ അവിടെ കിടക്കും.
    നല്ല പ്രമേയം, അവതരണം. ആശംസകൾ.

    ReplyDelete
    Replies
    1. Sir....enthanu kurikkendath ennariyunnilla...marupadi vaikiyathil kshamikkanam....samayakkuravundu...athilere parimithikalanu....kavitha ishtamayi ennariyunnathil santhoshamundu.....orupadu prachodanam tharunnundu....thudaran.....nandiyennu paranj athinte vila kalayenda alle sir.....?

      Delete
  2. ഈ ധർമിഷ്ഠരാണ്‌ അപകടകാരികൾ.

    ReplyDelete
  3. ആര്‍ദ്രാ,നല്ല കവിത നന്നായി ആസ്വദിക്കുന്നു

    ReplyDelete
  4. ശലഭ ചിറകുകള്‍ നഖമുനയ്ക്കിരയാക്കരുതെ........
    നല്ല കവിതയ്ക്കെന്റെ ആശംസകള്‍...

    ReplyDelete
    Replies
    1. Shaleer....Aasamsakal prachodanamavunnu....veendumkanam....

      Delete