ശ്രീബുദ്ധനെയറിയാത്തവരാരോ
ചെയ്തതാണീ കൊലച്ച്തി
സ്വന്തം പ്രാണനെയറിയാത്തവർ
സോദരസ്നേഹമീലാത്തവർ
അലെലങ്കിലീ ഹരിതവിദ്യാലയാങ്കണം
ഒരു സുപ്രഭാതത്തിലിങ്ങനെ
ചെടീകളേ പിഴുതെറിഞ്ഞ്
മൺപൂച്ചട്ടീകൾ ഉടച്ച് തകർത്ത്
സരസ്വതീക്ഷേത്രാനടയിൽ
ചളിവാരിത്തേച്ച് വിരൂപിണീയാക്കീ
മലിനപ്പെടുത്തീയ മനസ്സുകൾക്ക്
മാപ്പുകൊടുക്കുവതെങ്ങിനെ
കരുണ വറ്റിയ കെടുകാലത്തീൽ
കരളുരുക്കങ്ങൾ മാത്രമോ
കാലം കലികാലം,പക്ഷേ
കലിയെപ്പോലും മറികടക്കുന്നവർ
വാഴുമിടങ്ങളിൽ സസ്യജാലങ്ങൾക്കോ
ജന്തുജീവികൾക്കോ നിലനിൽപ്പെങ്ങിനെ
മരങ്ങളും വള്ളീകളും മൃഗങ്ങളും ഒക്കെയാണു
മനുഷ്യന്റെ ഉറ്റ ബന്ധുക്കളെന്ന മഹത് വാക്യം
ശ്രീബുദ്ധവാക്യമറിയാത്തവരാരോ
ചെയ്തതാണീ കൊലച്ചതി.
No comments:
Post a Comment