Monday, November 8, 2010

ഔഷധി

എന്റെ നാഡികളിൽ
പടർന്നിറങ്ങുന്ന
ഔഷധിയാണു കവിത.

നെഞ്ചിൽ പെയ്യ്യൂന്ന
അമൃതം.

കണ്ണീൽ
പിടഞ്ഞു കേഴൂന്ന
വേദന

മസ്തിഷ്ക്കത്തിൽ
കലങ്ങിക്കൂതിക്കുന്ന
പ്രവാഹം

ജീവനിൽ
ലയിച്ചിരങ്ങുന്ന
മോക്ഷം

എന്റെ വിഷാദങ്ങളും,
വിലാപങ്ങളൂം,
ആത്മാഹ്ലാദങ്ങളുമാണൂ
കവിത.

കവിതയെന്നിലെ ഉണ്മ.
എന്നിലെ നിറവ്‌.
എന്റെ ജീവന്റെ ജീവൻ.
08-04-2001.

1 comment:

  1. അക്ഷരം ഇറ്റിച്ചു കവിത ഊറുന്ന വരികൾ

    ReplyDelete